കാപ്പ ചുമത്തി ജില്ലയിൽനിന്നു പുറത്താക്കി
1467209
Thursday, November 7, 2024 5:48 AM IST
കാഞ്ഞിരപ്പള്ളി: കാപ്പ ചുമത്തി യുവാവിനെ ജില്ലയില്‍നിന്നു പുറത്താക്കി. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ആലംപരപ്പ് മുഖാലയിൽ സച്ചിനെ(25)യാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽനിന്ന് ആറുമാസത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളുടെ പേരിൽ മണിമല, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവന ഭേദനം, മയക്കുമരുന്ന് വിൽപന തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.