ദേശീയപാത നിർമാണം: 34 ടിപ്പർ ലോറികൾക്ക് സമയനിയന്ത്രണത്തിൽ ഇളവ്
1467182
Thursday, November 7, 2024 5:35 AM IST
കോട്ടയം: തുറവൂർ മുതൽ പറവൂർ വരെയുള്ള ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 34 ടിപ്പർ ലോറികൾക്ക് സമയനിയന്ത്രണത്തിൽ ഇളവ് അനുവദിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ.
ടിപ്പർ ലോറികൾ/ ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ചു പ്രവർത്തിക്കുന്ന വാഹനങ്ങൾക്കു രാവിലെ 8.30 മുതൽ 9.30 വരെയും വൈകുന്നേരം 3.30 മുതൽ 4.30 വരെയും ഗതാഗത വിലക്ക് നിലവിലുണ്ട്.
ദേശീയപാതയുടെ അടിയന്തര അറ്റകുറ്റപ്പണിയുടെ ആവശ്യാർഥമാണ് ഇളവ് അനുവദിച്ചത്.