മാടപ്പള്ളി ഗവ. ആയുര്‍വേദ ഡിന്സ്പെന്സറി എന്‍എബിഎച്ച് നിലവാരത്തിലേക്ക്
1467030
Wednesday, November 6, 2024 6:56 AM IST
മാടപ്പള്ളി: കുറുമ്പനാടത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയെ നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് (എന്‍എബിഎച്ച്) നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി ഡോ.ബി. സജിനിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ആശുപത്രി സന്ദര്‍ശിച്ചു.
മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബാബു പാറയില്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. ബിന്സണ്, വാര്‍ഡ് മെംബര്‍ ഫിലോമിന മാത്യു,
എച്ച്എംസി അംഗങ്ങള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പ്രതിഭ പി., നോഡല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത്, ക്വാളിറ്റി ഓഫീസര്‍മാരായ ഡോ. മഞ്ജു കൃഷ്ണ, ഡോ. ലക്ഷ്മി വര്‍മ, ഡോ. ശ്രീലത, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീത രവി എന്നിവര്‍ പ്രസംഗിച്ചു.