കുമരകം ഗവ. ഹോമിയോ ആശുപത്രി എൻഎബിഎച്ച് നിലവാരത്തിലേക്ക്
1467024
Wednesday, November 6, 2024 6:53 AM IST
കുമരകം: കുമരകം ഗവൺമെന്റ് ഹോമിയാേ ആശുപത്രിയെ എൻഎബിഎച്ച് നിലവാരത്തിലുള്ള ആശുപത്രിയാക്കാൻ നാഷണൽ അക്രെഡിറ്റേഷൻ ബാേർഡ് ഫാേർ ഹാേസ്പിറ്റൽ ഏജൻസി പരിശോധന നടത്തി.
സന്ദർശനത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡാേ.കെ.എസ്. മിനി മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ ഡിപിഎം ഡാേ.പി. പ്രതിഭ, ഡാേ.ജെ. ജയമോൾ, ശ്രീജാ സുരേഷ്, പി.ഐ. ഏബ്രഹാം, ആർഷാ ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.