കായലോരത്ത് മാലിന്യം നിക്ഷേപിച്ചയാളെക്കൊണ്ട് പഞ്ചായത്ത് മാലിന്യം തിരിച്ചെടുപ്പിച്ചു
1467022
Wednesday, November 6, 2024 6:53 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് 13-ാം വാർഡിലെ കായൽ തീരത്തും സമീപത്തെ തോട്ടിലേയ്ക്കും ഭക്ഷണാവശിഷ്ടങ്ങളടങ്ങിയ മാലിന്യം നിറഞ്ഞ ചാക്ക് കെട്ടുകൾ തള്ളിയ ആളെ പഞ്ചായത്ത് അധികൃതർ വിളിച്ചു വരുത്തി മാലിന്യം നീക്കി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്,പോലീസ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മാലിന്യം നിക്ഷേപിച്ചയാളെക്കൊണ്ട് മാലിന്യം എടുത്തു നീക്കിക്കുകയായിരുന്നു.
മാലിന്യം നിക്ഷേപിച്ച വ്യക്തിക്കെതിരെ പിഴയടക്കമുള്ള കർശന നിയമ നടപടികൾ സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ പറഞ്ഞു.