അറുനൂറ്റിമംഗലത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
1467019
Wednesday, November 6, 2024 6:53 AM IST
കടുത്തുരുത്തി: പെരുവ-കടുത്തുരുത്തി റോഡില്‍ അറുനൂറ്റിമംഗലത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. അറുനൂറ്റിമംഗലം ജംഗ്ഷനു സമീപമുള്ള സ്വകാര്യ ലോഡ്ജിനടുത്താണ് പൈപ്പ് തകര്‍ന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നത്.
ആഴ്ചകളായി പൈപ്പ് ലൈനില്‍നിന്ന് വെള്ളം ഒഴുകി നശിക്കുകയാണ്. വലിയ തോതില്‍ വെള്ളം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ പലരും വാട്ടര്‍ അഥോറിറ്റി അധികൃതരെ വിവരമറിയിച്ചിരുന്നു. എന്നാല്‍, അധികൃതര്‍ പൈപ്പ് ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ തയാറായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രദേശത്ത് പലയിടത്തും ഇത്തരത്തില്‍ പൈപ്പുകള്‍ തകര്‍ന്ന് കുടിവെള്ളം പാഴാകുന്നുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്.