ഹാസ്യപഠനത്തിനും ഗവേഷണത്തിനും അക്കാദമി ആരംഭിക്കുന്നു
1467013
Wednesday, November 6, 2024 6:35 AM IST
കോട്ടയം: ഹാസ്യ പഠനത്തിനും ഗവേഷണത്തിനും അക്കാദമിക കേന്ദ്രം കോട്ടയത്ത് ആരംഭിക്കുന്നു. മുതിര്‍ന്ന മാധ്യമ പ്രവർത്തകനും ഹാസ്യ സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായിരുന്ന കെ. പത്മനാഭന് നായരുടെ (പത്മന്) ഓര്‍മയ്ക്കായി സ്ഥാപിച്ച പത്മന് ഫൗണ്ടേഷനാണ് നേതൃത്വത്തിൽ അദ്ദേഹത്തിന്റെ നാലാം ചരമ വാര്‍ഷിക ദിനമായ നാളെ രാവിലെ 11നു കോട്ടയം പ്രസ്ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസഫ് എം. പുതുശേരി, പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാനപ്രസിഡന്റ് കെ.പി. റെജി, ഫൗണ്ടേഷന് കോഓര്‍ഡിനേറ്റര്‍ അഡ്വ.ജി. ശ്രീകുമാര്‍ എന്നിവർ പ്രസംഗിക്കും.
കുട്ടികളും മുതിര്‍ന്നവരും നേരിടുന്ന മാനസിക പിരിമുറുക്കങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന ഹാസ്യവിന്യാസങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക ശ്രദ്ധ. ഹാസ്യത്തിന്റെ സാധ്യതകള്‍ തിരിച്ചറിയാനും പ്രയോഗസാധ്യതകളെ വിലയിരുത്താനും നവീകരിക്കാനും ഉതകുന്ന പഠനങ്ങളും ശില്പശാലകളും വിഭാവന ചെയ്യുന്നു. അടുത്തഘട്ടത്തില്‍ ഹൃസ്വ-ദീര്‍ഘകാല കോഴ്സുകള്‍ ആരംഭിക്കും.