അ​രു​വി​ത്തു​റ : സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​യ ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജും ജേ​താ​ക്ക​ളാ​യി.

അ​രു​വി​ത്തും സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് 25-22, 14 - 25 ,18-25 , 25-20, 20-18 പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്രൈ​സ്റ്റ് കോ​ള​ജ് ജേ​താ​ക്ക​ളാ​യ​ത്. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് 23-25, 25-21, 26-24, 30-28 പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​സം​പ്ഷ​ൻ ജേ​താ​ക്ക​ളാ​യ​ത്.



പു​രു​ഷ വി​ഭാ​ഗം ജേ​താ​ക്ക​ൾ​ക്ക് ഫാ. ​തോ​മ​സ് മ​ണ​ക്കാ​ട്ട് മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും ആ​ന്‍റോ അ​ന്‍റ​ണി എം​പി സ​മ്മാ​നി​ച്ചു. വ​നി​താ വി​ഭാ​ഗം ജേ​താ​ക്ക​ൾ​ക്ക് അ​രു​വി​ത്തു​റ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ ​സി​ബി ജോ​സ​ഫ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങു​ക​ളി​ൽ കേ​ര​ളാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​ബൈ​ജു വ​ർ​ഗീ​സ് ഗു​രു​ക്ക​ൾ, സെ​ക്ര​ട്ട​റി എ​സ്. മാ​യാ ദേ​വി, കോ​ള​ജ് മ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.