‘തണലേകിയവർക്ക് താങ്ങാകാം’: ജനനിയുടെ വയോജനങ്ങൾക്കുള്ള ആദരവ് വേറിട്ട അനുഭവമായി
1461312
Tuesday, October 15, 2024 7:28 AM IST
വൈക്കം: വയോജനങ്ങളെ ആദരിച്ച് വൈക്കം കിഴക്കേനട ജനനി റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ. ജനനിയിലെ കുടുംബാംഗങ്ങളായ 20 വയോജനങ്ങൾക്കു പുതുവസ്ത്രങ്ങളും സമ്മാനങ്ങളും മുഖചിത്രം പതിച്ച മെമന്റോകളും നൽകിയാണ് ആദരവ് സംഘടിപ്പിച്ചത്.
വാർഡ് കൗൺസിലർ എസ്. ഹരിദാസൻ നായർ, നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, ട്രാക്ക് സെക്രട്ടറി എം. അബു, രാജേന്ദ്രൻ പ്രശാന്തി, എ.ആർ. രാജേഷ്, വൈസ് പ്രസിഡന്റ് ദാസൻ അണിമംഗലം, കെ.എം. സോമശേഖരൻ നായർ, ജോയിന്റ് സെക്രട്ടറി റസീന ബീഗം എന്നിവർ പ്രസംഗിച്ചു. സൈക്കോളജിസ്റ്റ് അനൂപ് വൈക്കം ക്ലാസ് നയിച്ചു.