വയനാട് ദുരന്തം: പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ബിഷപ് ഡോ. തെക്കത്തെച്ചേരിൽ
1461310
Tuesday, October 15, 2024 7:27 AM IST
കോട്ടയം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക് ഉചിതമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടത്തണമെന്ന് വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍. വിജയപുരം രൂപതയുടെ 13-ാം പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ രണ്ടുവര്‍ഷം മുന്‍പ് നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തു വിടുകയും അതു നടപ്പാക്കുകയും ചെയ്യണം. കൂടാതെ മുനമ്പം നിവാസികളുടെ ഭൂമി പ്രശ്നത്തില്‍ സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ബിഷപ് ഡോ. തെക്കത്തെച്ചേരില്‍ ആവശ്യപ്പെട്ടു.
സഹായമെത്രാന്‍ ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍, ഫാ. അജി ജോസഫ്, സാജു ജോസഫ്, ഫാ. വര്‍ഗീസ് കോട്ടയ്ക്കാട്ട് , ഫാ. വര്‍ഗീസ് ആലുങ്കല്‍, ഫാ. ആല്‍ബര്‍ട്ട് കുമ്പോലില്‍, ഫാ. അഗസ്റ്റിന് യാസിര്‍, മനോജ് വി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.