എംജിയില്‍ രാജ്യാന്തര നാനോ ഫെസ്റ്റ് സംഘടിപ്പിച്ചു
1461307
Tuesday, October 15, 2024 7:27 AM IST
കോട്ടയം: എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് രാജ്യാന്തര നാനോഫെസ്റ്റ് സംഘടിപ്പിച്ചു.
അന്താരാഷ്ട്ര നാനോ ടെക്നോളജി ദിനത്തോടനുബന്ധിച്ചു നടത്തിയ പരിപാടി സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വകുപ്പ് ഡയറക്ടര്‍ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.
അമേരിക്കയിലെ ഓക്ലന്‍ഡ് സര്‍വകലാശാലയിലെ പ്രഫ. ഗോപാലന് ശ്രീനിവാസന്, മെക്സിക്കോ ന്യെവോ ലെയോണ്‍ സര്‍വകലാശാലയിലെ പ്രഫ. സദാശിവന് ഷാജി എന്നിവര്‍ ഓണ്‍ലൈനില്‍ പ്രഭാഷണം നടത്തി.
സ്കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോടെക്നോളജി ജോയിന്റ് ഡയറക്ടര്‍ ഡോ. എം.എസ്. ശ്രീകല, കണ്‍വീനര്‍ കെ. പ്രമോദ്, പ്രഫ. എം.ആര്. അനന്തരാമന്, ഡോ. കെ.എസ്. ജോഷി, ഡോ. മനോജ് മോഹന്‍, ഡോ. സാജു ജോസഫ്, ഡോ. ചിത്രലേഖ, ഡോ. കെ.പി. ജയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.