സീതാറാം യെച്ചൂരിക്ക് കാഞ്ഞിരപ്പള്ളിയില്‍ സ്മാരകം
1461050
Monday, October 14, 2024 11:38 PM IST
കോട്ടയം: അന്തരിച്ച സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കാഞ്ഞിരപ്പള്ളിയില്‍ സ്മാരകം. കാഞ്ഞിരപ്പള്ളിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനാണ് അന്തരിച്ച സീതാറാം യെച്ചൂരിയുടെ പേരിടുന്നത്. ഇതോടെ ആദ്യമായി ഉയരുന്ന യെച്ചൂരി സ്മാരക മന്ദിരമാകും കാഞ്ഞിരപ്പള്ളിയിലെ പാര്‍ട്ടി ഓഫീസ്.
ഓഫീസിന്റെ ഉദ്ഘാടനം നവംബര്‍ അവസാന വാരം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കുരിശുകവല ജംഗ്ഷനിലാണ് ഓഡിറ്റോറിയത്തോടുകൂടിയ മൂന്നുനില ഓഫീസ് കെട്ടിടം.