യുവജനങ്ങള്‍ സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകള്‍: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1461037
Monday, October 14, 2024 11:37 PM IST
യുവജനങ്ങള്‍ സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകള്‍: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: സഭയുടെയും സമുദായത്തിന്റെയും പ്രതീക്ഷയും നെടുംതൂണുകളുമാണ് യുവജനങ്ങളെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന യൂത്ത് കൗണ്‍സിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദേഹം.
രാജ്യത്തോട് സ്നേഹവും കൂറുമുള്ള യുവജനങ്ങള്‍ രാജ്യത്തുതന്നെ നില്ക്കുന്നതിനു പരിശ്രമിക്കും. യുവജനങ്ങളെ സ്വന്തം രാജ്യത്ത് നിലനിര്‍ത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഭരണാധികാരികള്‍ ചെയ്യണമെന്നും ബിഷപ് പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് എമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, റവ. ഡോ. ഫിലിപ്പ് കവിയില്‍, രാജീവ് കൊച്ചുപറമ്പില്‍, ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, എഡ്വിന് പാമ്പാറ, ബേബിച്ചന് എടാട്ട്, അജിത് അരിമറ്റം, ഡോ. ജോബ് പള്ളിയമ്പില്‍, ജിനു നന്ദികാട്ടുപടവില്‍, ക്രിസ്റ്റി അയ്യപ്പള്ളില്‍, ക്ലിന്റ് അരീപറമ്പില്, ജോസഫ് മൈലാടൂര്‍, അരുണ്‍ മണ്ഡപത്തില്‍, സെബാസ്റ്റ്യന്‍ തോട്ടം, ജിനു മുട്ടപ്പള്ളി, ജോമി പറപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.