ലഹരി വില്പനശാല പൂട്ടിച്ചു
1461031
Monday, October 14, 2024 11:37 PM IST
പൈക: സ്കൂളിനും ആരാധനാലയത്തിനും സമീപം തുറന്ന ലഹരിവസ്തുക്കളുടെ വില്പനശാല പഞ്ചായത്തംഗം നേരിട്ടെത്തി പൂട്ടിച്ചു. പൈക ആശുപത്രിപ്പടിക്കും പള്ളിക്കുമിടയില്‍ ഞായറാഴ്ച തുറന്ന പാന്‍പരാഗ് വില്പന കടയാണ് പഞ്ചായത്തംഗം മാത്യൂസ് പെരിമനങ്ങാട് നേരിട്ടെത്തി പൂട്ടിച്ചത്.
ജ്യോതി പബ്ലിക് സ്കൂള്‍, പൈക ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂള്‍, ആരാധന മഠം, സെന്റ് ജോസഫ്സ് ദേവാലയം എന്നിവയ്ക്കു സമീപമാണ് പുതുതായി കട പ്രവത്തിച്ചുതുടങ്ങിയത്. രക്ഷാകര്ത്താക്കള് മെംബറെ പരാതി അറിയിച്ചിരുന്നു. ജ്യോതി സ്കൂള്‍ പിടിഎ പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യനും പഞ്ചായത്തംഗത്തിന് ഒപ്പമുണ്ടായിരുന്നു.