അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചുകി​ട്ടാ​ന്‍ ഒ​ന്നി​ച്ച് നി​ല്‍ക്ക​ണ​ം: മേധാ പട്കർ
Monday, October 14, 2024 6:30 AM IST
കോ​ട്ട​യം: വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ത​രു​ന്ന അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച് ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​മ്പോ​ള്‍ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചു കി​ട്ടാ​ന്‍ ഒ​ന്നി​ച്ച് നി​ല്‍ക്ക​ണ​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​യും ന​ര്‍മ്മ​ദാ ബ​ചാ​വോ ആ​ന്ദോ​ള​ന്‍ നേ​താ​വു​മാ​യ മേ​ധാ പ​ട്ക​ര്‍.

കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യും തി​രു​വ​ല്ല മു​ള​മൂ​ട്ടി​ല​ച്ച​ന്‍ ഫൗ​ണ്ടേ​ഷ​നും ചേ​ര്‍ന്നു ന​ട​ത്തി​യ ടോ​ക്‌​സ് ഇ​ന്ത്യ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മേ​ധാ പ​ട്ക​ര്‍.

വി​ക​സ​ന​മെ​ന്ന​ത് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ കൂ​ടി​യാ​ണ്. അ​വ​കാ​ശ​ങ്ങ​ള്‍ ത​ട്ടി​ത്തെ​റി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ച്ച് ന​ട​ത്തു​ന്ന വി​ക​സ​നം വ​ന്‍കി​ട​ക്കാ​ര്‍ക്കു വേ​ണ്ടി മാ​ത്ര​മാ​ണ്. ഇ​തി​നെ​തി​രേ കൈ​കോ​ര്‍ക്കാ​ന്‍ നാം ​വെ​റും വോ​ട്ട​ര്‍മാ​രാ​യാ​ല്‍ പോ​രാ. ഉ​ത്ത​ര​വാ​ദി​ത്വമു​ള്ള വോ​ട്ട​ര്‍മാ​രാ​ക​ണം. ചൂ​ര​ല്‍മ​ല,മു​ണ്ട​ക്കൈ ഉ​രു​ള്‍പൊ​ട്ട​ല്‍ പ​രി​സ്ഥി​തി​ക്കേ​റ്റ ആ​ഘാ​ത​ത്തി​ന്‍റെ ഫ​ല​മാ​ണ്.


മാ​ധ​വ് ഗാ​ഡ്ഗി​ല്‍ റി​പ്പോ​ര്‍ട്ട് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​തെ​ന്നും മേ​ധാ പ​ട്ക​ര്‍ പ​റ​ഞ്ഞു.
പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ, ഫാ. ​ഏ​ബ്ര​ഹാം മു​ള​മൂ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ.​എം.​പി. ജോ​ര്‍ജ് സം​ഗീ​താ​ര്‍ച്ച​ന ന​ട​ത്തി.

പ​ബ്ലി​ക് ലൈ​ബ്ര​റി​ക്കു മു​ന്നി​ലു​ള്ള അ​ക്ഷ​ര ശി​ല്പ​ത്തി​ല്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തിയ മേധാ പട്കർ ലൈ​ബ്ര​റി​ക്കു മു​ന്നി​ല്‍ ക​മ​ണ്ഡ​ലു വൃ​ക്ഷത്തൈ ന​ടു​ക​യും ചെ​യ്തു.