വണ്ടൻപതാലിൽ വനംവകുപ്പിന്റെ പുതിയ ആർആർടി ആരംഭിച്ചു
1460865
Monday, October 14, 2024 3:13 AM IST
മുണ്ടക്കയം: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങളിൽനിന്നു മനുഷ്യജീവനും സ്വത്തിനും കൃഷിഭൂമികൾക്കും സംരക്ഷണം ഒരുക്കുന്നതിനുവേണ്ടി വനപാലകരുടെ നേതൃത്വത്തിൽ ദ്രുതകർമസേന വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനോട് അനുബന്ധിച്ച് പ്രവർത്തനം ആരംഭിച്ചു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആർആർടി ടീമിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം ഡിഎഫ്ഒ എൻ. രാജേഷ് അധ്യക്ഷത വഹിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ. അരുൺ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖ ദാസ്, ജാൻസി സാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്, പഞ്ചായത്തംഗങ്ങളായ ഫൈസൽമോൻ, ദിലീഷ് ദിവാകരൻ, ഗിരിജ സുശീലൻ, സി.സി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന വനംവകുപ്പിന് കീഴിൽ 12 പുതിയ ആർആർടി ടീം അനുവദിച്ചതിൽ ഒരു ടീമിനെ പൂഞ്ഞാറിലേക്ക് അനുവദിക്കുകയായിരുന്നു.