സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ ഡബിൾ സ്വര്‍ണം നേടി ആന്‍ട്രീസ മാത്യു
1460863
Monday, October 14, 2024 3:13 AM IST
പാലാ: മലപ്പുറം തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന 68ാമത് സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ 20 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം നേടി ആന്‍ട്രീസ മാത്യു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ ഒന്നാം വര്‍ഷ ബിഎ ബിരുദ വിദ്യാര്‍ഥിനിയാണ്. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റല്‍ അംഗവുമാണ്.
കണ്ണൂര്‍ ഇരിട്ടി പുലിവേലില്‍ ബിജുവിന്റെയും ജോണ്‍സിയുടെയും മകളായ ആന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സ്പോര്‍ട്സ് കൗണ്‍സില്‍ അത്ലറ്റിക് കോച്ച് ജൂലിയസ് ജെ. മനയാനിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.