വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ അധിക്ഷേപിച്ചതിനെതിരേ കൊടിക്കുന്നില്‍ സുരേഷ് എംപി
1460591
Friday, October 11, 2024 7:05 AM IST
ചങ്ങനാശേരി: ഗോവൻ ആര്‍എസ്എസ് നേതാവ് സുഭാഷ് വേലിംഗ്കറിന്റെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരായ ആക്ഷേപകരമായ പ്രസ്താവനകള്‍ക്കെതിരേ കടുത്ത പ്രതിഷേധം അറിയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി.
ഇത്തരം പ്രസ്താവനകള്‍, ഗോവയിലെ ക്രൈസ്തവസമൂഹത്തെയും വിശുദ്ധനെ വണങ്ങുന്ന മറ്റ് മതവിഭാഗങ്ങളെയും ആഴത്തില്‍ വേദനിപ്പിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. ഗോവയില്‍ നിലനിര്‍ത്തിയിരുന്ന മത സൗഹാര്ദത്തിന്മേല് നേരിട്ടുള്ള ആക്രമണമാണിത്.
ആര്‍എസ്എസ്, സംഘ് പരിവാര്‍ തുടങ്ങിയ സംഘങ്ങള്‍ ഉന്നയിക്കുന്ന ഈ ഭിന്നതകള്‍, സമൂഹത്തിലെ ഐക്യത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവാദ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരേ പോലീസ് അനാവശ്യമായി എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.