ശബരി എയര്‍പോര്‍ട്ട്: സര്‍വേ തുടങ്ങി
1460458
Friday, October 11, 2024 5:19 AM IST
കോട്ടയം: എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിനു മുന്നോടിയായി സാമൂഹികാഘാത പഠന സര്‍വേ മണിമല, എരുമേലി പഞ്ചായത്തുകളില്‍ തുടങ്ങി.
എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 2,570 ഏക്കര്‍ സ്ഥലത്ത് താമസിക്കുന്നവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. പ്രദേശവാസികളെ പദ്ധതി ഏതൊക്കെ രീതിയില്‍ ബാധിക്കും എന്നത് സംബന്ധിച്ച പഠനമാണ് നടത്തുന്നത്. വീടുകളിലെത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. അതിനുശേഷം പബ്ലിക് ഹിയറിംഗ് നടത്തും. മൂന്നു മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.