കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
1460448
Friday, October 11, 2024 5:18 AM IST
മുണ്ടക്കയം ഈസ്റ്റ്: കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ മുണ്ടക്കയം മുപ്പത്തഞ്ചാംമൈലിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു.
കാർ ഡ്രൈവർ അമ്പലപ്പുഴ സ്വദേശി ഹാരിസ് മൻസിലിൽ അനസ്, കാർ യാത്രികരായ കോൽക്കത്ത സ്വദേശികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടു കൂടിയായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാർ പൂർണമായും തകർന്നു. ദേശീയപാതയിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. പെരുവന്താനം പോലീസിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.
മുണ്ടക്കയത്തിനും മുപ്പത്തഞ്ചാംമൈലിനുമിടയിൽ അപകടങ്ങൾ പതിവാണ്. പാതയുടെ വീതി കുറവും വാഹനങ്ങളുടെ അമിത വേഗവും അപകടങ്ങൾ വർധിപ്പിക്കുകയാണ്.