സെന്റ് ഡൊമിനിക്സ് കോളജിൽ കേശദാന ക്യാമ്പ്
1460446
Friday, October 11, 2024 5:18 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് എൻഎസ്എസ് യൂണിറ്റ്, തൃശൂർ അമല ഹോസ്പിറ്റൽ, മാവേലിക്കര ചേതന ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 14ന് കാമ്പസിൽ കേശദാന ക്യാമ്പ് നടത്തും. കാൻസർരോഗം മൂലം മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി വിഗ് നിർമിച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
നേരിട്ടുവന്ന് മുടി നൽകാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനുമിടയിൽ കോളജിൽ എത്തിച്ചേരേണം. 24 മുതൽ 30 സെന്റിമീറ്റർ വരെ മുടിയാണ് നൽകേണ്ടത്. മുടി മുറിച്ച് എത്തിക്കുന്നവർ 14നും 17നും ഇടയിൽ കോളജിൽ എത്തിച്ചുതരണം. എണ്ണമയം ഇല്ലാതെ ഉണങ്ങിയ മുടി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദാതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഫോൺ: 9496577407.