മരിയസദനത്തിനു കൈത്താങ്ങായി പാലാ രൂപത
1460441
Friday, October 11, 2024 5:18 AM IST
പാലാ: അനാഥര്‍ക്കും അശരണര്‍ക്കും ആശ്രയമരുളുന്ന മരിയസദനത്തിന് കൈത്താങ്ങായി പാലാ രൂപത. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ രൂപത കൂരിയ അംഗങ്ങള്‍ എത്തിയാണ് മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫിന് പിന്തുണയും സഹായവും നൽകിയത്.
രൂപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാൾ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ചാന്‍സലര്‍ റവ. ഡോ. ജോസഫ് കുറ്റിയാങ്കല്‍, ഫിനാന്‍സ് ഓഫീസര്‍ റവ. ഡോ. ജോസഫ് മുത്തനാട്ട്, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി എന്നിവര്‍ക്കൊപ്പമാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മരിയസദനത്തിലെത്തി പിന്തുണ അറിയിച്ചത്.