ആഘോഷമായി ജന്മദിനാചരണം കേരള കോണ്‍ഗ്രസ്
1460161
Thursday, October 10, 2024 6:25 AM IST
ചങ്ങനാശേരി: കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടിയുടെ അറുപതാം വാര്‍ഷികം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം പതാക ഉയര്‍ത്തി. പാര്‍ട്ടിക്ക് പേരു നല്കിയ ഭാരത കേസരി മന്നത്ത് പത്മനാഭനെ സമ്മേളനം പ്രത്യേകം അനുസ്മരിച്ചു.
കെ.എഫ്. വര്‍ഗീസ്, വി.ജെ. ലാലി, സി.ഡി. വത്സപ്പന്‍, അഡ്വ. ചെറിയാന് ചാക്കോ, ജോര്‍ജ്കുട്ടി മാപ്പിളശേരി, ആര്. ശശിധരന് നായര്‍, ഡോ. ജോബിന് എസ്. കൊട്ടാരം, സിബി ചാമക്കാല, ജസ്റ്റിന് പാലത്തിങ്കല്‍, ജോസുകുട്ടി നെടുമുടി, സച്ചിന് സാജന് ഫ്രാന്‍സിസ്, സന്തോഷ് ആന്റണി, ജോസി ചക്കാല, ഡിസ്നി പുളിമൂട്ടില്‍, മാത്യു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
കുരിശുംമൂട് ജംഗ്ഷനില്‍ വാഴപ്പള്ളി മണ്ഡലം പ്രസിഡന്റ് ബിനു മൂലയിലും മാടപ്പള്ളിയില്‍ മണ്ഡലം പ്രസിഡന്റ് കുഞ്ഞ് കൈതമറ്റവും തൃക്കൊടിത്താനത്ത് മണ്ഡലം പ്രസിഡന്റ് സണ്ണിച്ചന് പുലിക്കോടും പായിപ്പാട്ട് മണ്ഡലം പ്രസിഡന്റ് ജോഷി കുറുക്കന്കുഴിയും മാര്‍ക്കറ്റ് ജംഗ്ഷനില്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സിബിച്ചന് ഇടശേരിപ്പറമ്പിലും കുറിച്ചിയില്‍ മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യാക്കോസും പതാകയുയര്‍ത്തി.
കേരള കോണ്‍ഗ്രസ് -എം
ചങ്ങനാശേരി: കേരള കോണ്‍ഗ്രസ് എമ്മിന്റെ 60-ാം ജന്മദിന സമ്മേളനം ചങ്ങനാശേരി നിയോജകമണ്ഡലം പരിപാടി ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടന ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ പതാക ഉയര്‍ത്തി. പ്രേംചന്ദ് മാവേലി, ജോണ്സണ് അലക്സാണ്ടര്‍, സണ്ണി ചങ്ങംങ്കേരി, ജോര്‍ജ് വാണിയപുരയ്ക്കല്‍, ജോമോന് തോട്ടശേരി, ഡാനി തോമസ്, ഫ്രാന്‍സിസ് പാണ്ടിച്ചേരി, ടിറ്റി ജോസ്, സോണി പുത്തന്‍പറമ്പില്‍, ജോയിച്ചന്‍ പീലിയാനിക്കല്‍, ജോസി കല്ലുകളം, കുര്യാക്കോസ് പുന്നവേലി, റോണി വലിയപറമ്പില്‍, ജോസഫുകുട്ടി കളത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാടപ്പള്ളി മണ്ഡലത്തില്‍ മണ്ഡലം പ്രസിഡന്റ് അലക്സാണ്ടര്‍ പ്രാക്കുഴി, വാഴപ്പള്ളി മണ്ഡലത്തില്‍ കുരിശുംമൂട് ജംഗ്ഷനില്‍ കുര്യാക്കോസ് പുന്നവേലി, കുറിച്ചി മണ്ഡലത്തില്‍ ഔട്ട് പോസ്റ്റ് ജംഗ്ഷനില്‍ അഗസ്റ്റിന് കെ. ജോര്‍ജ്, തൃക്കൊടിത്താനം മണ്ഡലത്തില്‍ കുന്നുംപുറം ജംഗ്ഷനില്‍ ഷാജി കോലേട്ട്, പായിപ്പാട് മണ്ഡലത്തില്‍ നാലുകോടി ജംഗ്ഷനില്‍ വി.ജി. സുരേഷ് ബാബു, വെസ്റ്റ് മണ്ഡലത്തില്‍ വട്ടപ്പള്ളിയില്‍ ജോയിച്ചന്‍ പീലിയാനിക്കല്‍, ഈസ്റ്റ് മണ്ഡലത്തില്‍ ഒന്നാം നമ്പര്‍ ബസ്സ്റ്റാന്‍ഡിന് സമീപം ടിറ്റി ജോസ് എന്നിവര്‍ പതാക ഉയര്‍ത്തി.
കേരള കോണ്‍ഗ്രസ് -എസ്
ചങ്ങനാശേരി: കേരള കോണ്‍ഗ്രസ് -എസ് ജന്മദിനാചരണം പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഡോ. ഷാജി കടമല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ബോബന് റ്റി. തെക്കേല്‍ അധ്യക്ഷത വഹിച്ചു. സുനില്‍ ഏബ്രഹാം കല്ലുവെട്ടാംകുഴി മുഖ്യപ്രഭാഷണം നല്കി.
ദേവസ്യാച്ചന് മറ്റത്തില്‍, ബാബു പറയത്തുകാട്ടില്‍, ഷീബ മാര്‍ക്കോസ്, ബിജു പുളിമൂട്ടില്‍, ജോര്‍ജ് ഇടപരത്തി, ജോണി ചെരിവുപറമ്പില്‍, അഡ്വ. വര്‍ഗീസ് മൂലയില്‍, അഡ്വ. നൈസ് മാത്യു, അഡ്വ. ഹരീഷ്കുമാര്‍, കവടിയാര്‍ ധര്മന് എന്നിവര്‍ പ്രസംഗിച്ചു.