ചങ്ങനാശേരി മര്‍ച്ചന്റ്സ് അസോ. തെരഞ്ഞെടുപ്പ് ഇന്ന്
1460160
Thursday, October 10, 2024 6:25 AM IST
ചങ്ങനാശേരി: മര്‍ച്ചന്റ്സ് അസോസിയേഷന്റെ 2024-2025 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ വ്യാപാരഭവനില്‍ നടക്കും.
നിലവിലെ പ്രസിഡന്റ് ജോണ്സണ് ജോസഫ് പ്ലാന്തോട്ടം നയിക്കുന്ന പാനലും മുന്‍ ജനറല്‍ സെക്രട്ടറി ടോമിച്ചന് അയ്യരുകുളങ്ങര നയിക്കുന്ന പാനലുമാണ് മത്സര രംഗത്തുള്ളത്. സി.സി. മാത്യു, യോഗേന്ദ്രനാഥ കമ്മത്ത്, രാജന് ജെ. തോപ്പില്‍ എന്നിവര്‍ വരണാധികാരികളായിരിക്കും.