വെച്ചൂർഅഞ്ചുമന പാലത്തിന്റെ ടാറിംഗ് നടന്നു
1460150
Thursday, October 10, 2024 6:25 AM IST
വൈക്കം: വൈക്കം - വെച്ചൂർ റോഡിലെ വെച്ചൂർ പോലിസ് ഔട്ട് പോസ്റ്റിനു സമീപത്തെ അഞ്ചുമന പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടാറിംഗ് നടത്തി. ഇനി പാലത്തിന് കൈവരി തീർത്തു പെയിന്റിംഗ് നടത്തി കഴിഞ്ഞാൽ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാനാകും.
അഞ്ചുമനത്തോടിനു കുറുകെ തീർത്ത താൽക്കാലിക റോഡിലൂടെയാണിപ്പോഴും വാഹനങ്ങൾ പോകുന്നത്. കാർഷിക മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന തോടിനു കുറുകേയാണ് താൽക്കാലിക റോഡ് നിർമിച്ചിരിക്കുന്നത്.
പാലം നിർമാണം പൂർത്തിയാകുന്നതോടെ താൽക്കാലിക റോഡ് പൊളിച്ചു തോട്ടിലെ നീരൊഴുക്കുപുനഃസ്ഥാപിക്കാൻ കഴിയുന്നത് കാർഷിക മേഖലയ്ക്കും ഉപകാരപ്രദമാകും.