ഐക്യദാർഢ്യ ചങ്ങല തീർത്തു
1460147
Thursday, October 10, 2024 6:25 AM IST
വൈക്കം: പട്ടികജാതി, പട്ടികവർഗ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഐക്യദാർഢ്യ ചങ്ങല തീർത്തു. പട്ടിക ജാതി വികസന ഓഫീസിന് മുന്പിൽ നടന്ന ഐക്യദാർഢ്യ ചങ്ങലയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എസ്. ഗോപിനാഥൻ, എം.കെ. റാണിമോൾ, എം.കെ. ശീമോൻ, ഒ.എം. ഉദയപ്പൻ, പി.ആർ. സലീല ടീച്ചർ, പട്ടികജാതി വികസന ഓഫീസർ അരുൺ, ബിഡിഒ കെ. അജിത്, കെ. സിമ്മി, ലിറ്റി, വിനോദ് തുടങ്ങിയവർ സംബന്ധിച്ചു.