വനിതകള്‍ സാമൂഹികപ്രവര്‍ത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരണം: മാര്‍ കല്ലറങ്ങാട്ട്
1460073
Wednesday, October 9, 2024 11:44 PM IST
പാലാ : തദ്ദേശസ്ഥാപനങ്ങളില്‍ 50 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ വനിതകള്‍ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്ന് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത വനിതാ സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത പ്രസിഡന്റ് എമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍,ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഫാ. ഫിലിപ്പ് കവിയില്‍, ആന്‍സമ്മ സാബു, ലിസാ ട്രീസാ സെബാസ്റ്റ്യന്‍, ലിബി മണിമല, ബെല്ലാ സിബി, അന്നകുട്ടി മാത്യു, ഡാലിയ സഖറിയ, മോളി വാഴപ്പറമ്പില്‍, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.