നാട്ടകം കുടിവെള്ള പദ്ധതി: കേന്ദ്രമന്ത്രിയുടെ പ്രതിനിധി ഇന്നു സന്ദർശിക്കും
1458625
Thursday, October 3, 2024 5:05 AM IST
കോട്ടയം: റോഡ് മുറിച്ചു പൈപ്പ് ഇടുന്നതിന് നാഷണൽ ഹൈവേ അഥോറിറ്റി അനുമതി നൽകാത്തതിനെത്തുടർന്ന് നിർമാണം തടസപ്പെട്ട നാട്ടകം കുടിവെള്ള പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രിയുടെ പ്രതിനിധി എസ്.കെ. പാണ്ഡെ ഇന്ന് രാവിലെ ഒമ്പതിന് സ്ഥലം സന്ദർശിക്കും.
നാട്ടകം, കോട്ടയം കളക്ടറേറ്റ് ജംഗഷൻ എന്നിവിടങ്ങളിലാണ് റോഡ് മുറിച്ച് പൈപ്പ് ഇടേണ്ടത്. ഈ സ്ഥലങ്ങളാണ് സന്ദർശിക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.