സംസ്കൃത ദിനാചരണം
1458396
Wednesday, October 2, 2024 7:18 AM IST
കുറുമ്പനാടം: ചങ്ങനാശേരി ഉപജില്ലാ സംസ്കൃത ദിനാചരണം കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വിദ്യഭ്യാസ ജില്ലാ ഓഫീസര്‍ സുനിമോള്‍ എം.ആര്. അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സ്കൂള്‍ മാനേജര്‍ ഫാ. നിജോ വടക്കേറ്റത്ത് സന്ദേശം നല്കി. മുന്‍ സംസ്കൃത അധ്യാപിക ഷീലമ്മ ജോസഫിനെ ആദരിച്ചു.
ഹെഡ്മാസ്റ്റര് മാത്യു എം.സി., പിടിഎ പ്രസിഡന്റ് ജയ്സണ്‍ ചെറിയാന്, മുന്‍ സെക്രട്ടറി ഡോ. ചിത്ര വി.എസ്., ജിതിന് ഗോപാല്‍, സാജന് അലക്സ്, ടെസി വര്‍ഗീസ്, ധന്യ ദിലീപ്, ബിനു കുര്യാക്കോസ്, സിസ്റ്റര്‍ ക്രിസ്പിന് എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു.