ഡ്രൈവിംഗ് ടെസ്റ്റിന് മൈതാനം വിട്ടുകൊടുക്കരുത്
1458394
Wednesday, October 2, 2024 7:18 AM IST
ചങ്ങനാശേരി: ഫാത്തിമാപുരത്ത് നഗരസഭയുടെ അധീനതയിലുള്ള കളിക്കളം ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ ഗതാഗത വകുപ്പിന് കൈമാറാനുള്ള മുനിസിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനം അടിയന്തരമായി റദ്ദു ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് ഫാത്തിമപുരം മേഖല കമ്മിറ്റി ആവശ്യപെട്ടു.
കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് കെ.എഫ്. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജോര്‍ജുകുട്ടി മാപ്പിളശേരി, കുര്യന് തൂമ്പുങ്കല്‍, മോളമ്മ സെബാസ്റ്റ്യന്‍, ജോഷി തോമസ്, പി.എ. മാത്തുകുട്ടി, വിനോദ് കാലയില്‍, സജി കാട്ടടി, രാജു പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.