കെ​എ​സ്ആർടി​സി ബ​സി​ല്‍ സ്ഥ​ല​പ്പേ​രു​ക​ള്‍​ക്ക് കോ​ഡു​ക​ളാ​യി
Thursday, September 19, 2024 12:02 AM IST
കോ​​ട്ട​​യം: ഇ​​നി കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളു​​ടെ റൂ​​ട്ട് ബോ​​ര്‍​ഡ് വാ​​യി​​ച്ചു ബു​​ദ്ധി​​മു​​ട്ടേ​​ണ്ടി വ​​രി​​ല്ല. കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​ല്‍ സ്ഥ​​ല​​പ്പേ​​രു​​ക​​ള്‍​ക്ക് കോ​​ഡു​​ക​​ള്‍ ന​​ല്‍​കി​ത്തു​​ട​​ങ്ങി. അ​​ക്ക​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ സ്ഥ​​ല​​നാ​​മ ബോ​​ര്‍​ഡു​​ക​​ള്‍ ജി​​ല്ല​​യി​​ലെ എ​​ല്ലാ ഡി​​പ്പോ​​ക​​ളി​​ലെ​​യും ബ​​സു​​ക​​ളി​​ല്‍ സ്ഥാ​​നം പി​​ടി​​ച്ചു തു​​ട​​ങ്ങി.

ഡി​​പ്പോ​​ക​​ളി​​ലെ മെ​​ക്കാ​​നി​​ക്ക​​ല്‍ വി​​ഭാ​​ഗ​​ത്തി​​ലെ പെ​​യി​​ന്‍റ​റാ​​ണ് ബോ​​ര്‍​ഡു​​ക​​ള്‍ ത​​യാ​​റാ​​ക്കു​​ന്ന​​ത്. കോ​​ഡ് ന​​മ്പ​​ര്‍ വ​​ന്ന​​തോ​​ടെ അ​​ന്ത​​ര്‍ സം​​സ്ഥാ​​ന യാ​​ത്ര​​ക്കാ​​ര്‍​ക്കും ടൂ​​റി​​സ്റ്റു​​ക​​ള്‍​ക്കും എ​​ളു​​പ്പ​​ത്തി​​ല്‍ സ്ഥ​​ല​​ങ്ങ​​ള്‍ മ​​ന​​സി​​ലാ​​ക്കാ​​ന്‍ സാ​​ധി​​ക്കും. കേ​​ര​​ള​​ത്തി​​നു പു​​റ​​ത്ത് സ്റ്റേ​​റ്റ് കോ​​ഡു​​ക​​ളും 100 മു​​ത​​ല്‍ 199 വ​​രെ ജി​​ല്ല​​യി​​ലെ പ്ര​​ധാ​​ന സ്ഥ​​ല​​ങ്ങ​​ള്‍​ക്കും ഒ​​ന്നു മു​​ത​​ല്‍ 14 വ​​രെ​​യു​​ള്ള ന​​മ്പ​​റു​​ക​​ള്‍ ജി​​ല്ല​​ക​​ള്‍​ക്കു​​മാ​​ണ് ന​​ല്‍​കു​​ക. കോ​​ട്ട​​യം ജി​​ല്ല​​യെ സൂ​​ചി​​പ്പി​​ക്കു​​ന്ന​​തി​​ന് kt-5 ജി​​ല്ല കോ​​ഡാ​​ണ് ന​​ല്‍​കു​​ക. ഒ​​ന്നി​​ല​​ധി​​കം ജി​​ല്ല​​ക​​ളി​​ല്‍ ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യു​​ന്ന ബ​​സു​​ക​​ളി​​ല്‍ ന​​മ്പ​​റി​​നോ​​ടൊ​​പ്പം ജി​​ല്ലാ കോ​​ഡ് കൂ​​ടി ചേ​​ര്‍​ക്കു​​ന്ന​​ത്. കോ​​ട്ട​​യം-5,


തൊ​​ടു​​പു​​ഴ-64, ഈ​​രാ​​റ്റു​​പേ​​ട്ട-54, മൂ​​വാ​​റ്റു​​പു​​ഴ-67, കു​​മ​​ളി-60, ചേ​​ര്‍​ത്ത​​ല-49, വൈ​​ക്കം-56, വൈ​​റ്റി​​ല- 7എ , ​​പൊ​​ന്‍​കു​​ന്നം-49, എ​​രു​​മേ​​ലി-59, തി​​രു​​വ​​ല്ല-51, ച​​ങ്ങ​​നാ​​ശേ​​രി-52 എ​​ന്നി​​ങ്ങ​​നെ​​യ​​ണ് ന​​മ്പ​​രു​​ക​​ള്‍.

റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍, എ​​യ​​ര്‍​പോ​​ര്‍​ട്ട്, മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജു​​ക​​ള്‍, സി​​വി​​ല്‍ സ്റ്റേ​​ഷ​​ന്‍, വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് പ്ര​​ത്യേ​​ക ന​​മ്പ​ർ ന​​ല്‍​കും. സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തു​​ള്ള സ്ഥ​​ല​​ങ്ങ​​ള്‍​ക്ക് സ്റ്റേ​​റ്റ് കോ​​ഡ് ര​​ണ്ട​​ക്ഷ​​രം ഇം​​ഗ്ലീ​​ഷ് ആ​​ല്‍​ഫ​​ബ​​റ്റ് കൂ​​ടെ ഉ​​ണ്ടാ​​യി​​രി​​ക്കും സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തു​​ള്ള സ്ഥ​​ല​​ങ്ങ​​ളു​​ടെ ഡെ​​സ്റ്റി​​നേ​​ഷ​​ന്‍ ന​​മ്പ​​റാ​​യി ചേ​​ര്‍​ക്കും. പ്ര​​ധാ​​ന റൂ​​ട്ട് ന​​മ്പ​​റി​​ന് താ​​ഴെ​​യാ​​യി ബ​​സ് ക​​ട​​ന്നു​​പോ​​കു​​ന്ന വ​​ഴി മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ട​​യി​​ലു​​ള്ള പ്ര​​ധാ​​ന സ്ഥ​​ല​​ങ്ങ​​ളു​​ടെ ഡെ​​സ്റ്റി​​നേ​​ഷ​​ന്‍ ന​​മ്പ​​രും ഉ​​ള്‍​പ്പെ​​ടു​​ത്തും.