വെട്ടിക്കാട്ട് ക്ഷേത്രം നാലമ്പല നവീകരണം തുടങ്ങി
1454148
Wednesday, September 18, 2024 7:12 AM IST
വാഴൂർ: വെട്ടിക്കാട്ട് ധർമശാസ്താ ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ നവീകരണം ആരംഭിച്ചു. ചോർച്ചയുള്ള കോൺക്രീറ്റ് മേൽക്കൂരയ്ക്ക് മുകളിൽ ഓട് പാകിയാണ് നവീകരിക്കുന്നത്.
ഭക്തജനങ്ങളുടെ സഹകരണത്തോടെ നിർമാണം പൂർത്തിയാക്കാനുള്ള നടപടിയാണ് തിരുവിതാംകൂർ ദേവസ്വംബോർഡും ക്ഷേത്ര ഉപദേശകസമിതിയും ചേർന്ന് സ്വീകരിച്ചത്.
20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിർമാണത്തിനുള്ള ഫണ്ട് ശേഖരണം മുൻ മേൽശാന്തി എച്ച്.ബി. ഈശ്വരൻ നമ്പൂതിരിയിൽനിന്ന് ആദ്യസംഭാവന സ്വീകരിച്ച് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
മേൽശാന്തി കെ.എൻ. അനിൽ നമ്പൂതിരി, ഉപദേശകസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.