സെന്‍ട്രല്‍ ജംഗ്ഷനില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു, റോഡിനു തകര്‍ച്ച
1454146
Wednesday, September 18, 2024 7:12 AM IST
ചങ്ങനാശേരി: ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ വാഴൂര്‍ റോഡ് തുടക്കത്തില്‍ വാഴപ്പള്ളി സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറിനു മുമ്പില്‍ പൈപ്പുപൊട്ടി ശുദ്ധജലം പാഴാകുന്നു, റോഡിനു തകര്‍ച്ച സംഭവിക്കുന്നു. പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ചക്കാലം പിന്നിടുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലവിതരണം നടത്തുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്.
വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ റോഡിലെ ചെളിവെള്ളം സമീപത്തെ സ്ഥാപനങ്ങളിലേക്കും യാത്രക്കാരുടെ വസ്ത്രങ്ങളിലും തെറിച്ചുവീഴുകയാണ്.
റോഡ് കുഴിച്ച് പൈപ്പു മാറ്റുന്നതിനുള്ള നടപടികളായിട്ടുണ്ടെന്ന് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ പറഞ്ഞു. ഏറെ വാഹനത്തിരക്കുള്ള ജംഗ്ഷനായതിനാല്‍ റോഡ് കുഴിച്ച് പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള തടസങ്ങളുണ്ട്.
അടുത്തദിവസം പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനാണ് ആലോചിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.