മൂന്നു പേർ അറസ്റ്റിൽ
1454140
Wednesday, September 18, 2024 7:05 AM IST
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരന്തര കുറ്റവാളികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ടിവി പുരം പുന്നമറ്റത്തിൽ കണ്ണൻ (ഹനുമാൻ കണ്ണൻ- 34), തീയക്കാട്ട്തറയിൽ വി.ആർ. രാഹുൽ (പൊന്നപ്പൻ- 33), വെച്ചുർ അഖിൽ നിവാസിൽ അഖിൽ പ്രസാദ് (കുക്കു -32) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം വൈകുന്നേരം ആറോടുകൂടി മണ്ണന്താനം ഷാപ്പിന് സമീപം വച്ച് ടിവി പുരം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. തുട
ർന്നാണ് ഇവർ യുവാവിനെ മണ്ണന്താനം ഷാപ്പിന് സമീപം വച്ച് മർദ്ദിക്കുകയും, സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് കഴുത്തിനു കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
കണ്ണൻ, രാഹുൽ, അഖിൽ പ്രസാദ് എന്നിവർക്ക് വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.