ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ ചാ​​മ്പ്യ​​ന്‍ഷി​​പ് ഇ​​ന്നു തു​​ട​​ങ്ങും
Wednesday, September 18, 2024 6:53 AM IST
മാ​​ന്നാ​​നം: ഇ​​ന്ത്യ​​യി​​ലെ ഐ​​സി​​എ​​സ്ഇ, ഐ​​എ​​സ്ഇ സ്‌​​കൂ​​ള്‍ ബോ​​ര്‍ഡ്‌ ന​​ട​​ത്തു​​ന്ന ദേ​​ശീ​​യ കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ നാ​​ഷ​​ണ​​ല്‍ ഫു​​ട്ബോ​​ള്‍ ചാ​​മ്പ്യ​​ന്‍ഷി​​പ്പു​​ക​​ള്‍ക്ക് മാ​​ന്നാ​​നം കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്‌​​കൂ​​ള്‍ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​മെ​​ന്ന് സി​​ഐ​​എ​​സ്‌​​സി​​ഇ കേ​​ര​​ള റീ​​ജണ്‍ സ്‌​​പോ​​ര്‍ട്സ് ആ​​ന്‍ഡ് ഗെ​​യിം​​സ് കോ​​ഓ​​ര്‍ഡി​​നേ​​റ്റ​​റും കെ​​ഇ സ്‌​​കൂ​​ള്‍ പ്രി​​ന്‍സി​​പ്പ​​ലു​​മാ​​യ റ​​വ.​​ഡോ. ജ​​യിം​​സ് മു​​ല്ല​​ശേ​​രി പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു.

ഇ​​ന്നു മു​​ത​​ല്‍ 21 വ​​രെ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ല്‍ പു​​തി​​യ​​താ​​യി നി​​ര്‍മി​​ച്ച ഫു​​ട്ബോ​​ള്‍ ഗ്രൗ​​ണ്ടി​​ലും മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ലു​​മാ​​യി ന​​ട​​ത്തു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 800ല്‍പ​​രം വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കും. ഇ​​ന്ത്യ​​യി​​ലെ 13 റീ​​ജണു​​ക​​ളി​​ല്‍നി​​ന്നും ദു​​ബാ​​യി​​ലെ ഒ​​രു റീ​​ജ​​ണി​​ല്‍നി​​ന്നു​​മാ​​യി അ​​ണ്ട​​ര്‍ 14, 17, 19 വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 41 ടീ​​മു​​ക​​ള്‍ മ​​ത്സ​​രി​​ക്കും.


ഇ​​ന്നു ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന​​ച​​ട​​ങ്ങി​​ൽ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. വൈ​​സ് ചാ​​ന്‍സ​​ല​​ര്‍ ഡോ. ​​സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

യൂ​​ണി​​വേ​​ഴ്സി​​റ്റി ഗ്രൗ​​ണ്ടി​​ല്‍ 20, 21 തീ​​യ​​തി​​ക​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന സെ​​മി​​ഫൈ​​ന​​ല്‍, ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍നി​​ന്ന് സ്‌​​പോ​​ര്‍ട​​സ് ആ​​ന്‍ഡ്‌ ഗെ​​യിം​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യാ ഖേ​​ലോ - 2024ല്‍ ​​പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള ടീ​​മി​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കും.