ചിങ്ങവനം: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ചു മരിച്ച രണ്ടു പേരുടെ സംസ്കാരം നടത്തി. നീലംപേരൂർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ആലീസ് തോമസിന്റെയും ചിങ്ങവനം സെന്റ് ജോൺസ് ദയറാപള്ളിയിൽ എയ്ഞ്ചലയുടെയുമാണ് സംസ്കാരം നടന്നത്. ഏയ്ഞ്ചലയുടെ ഭർത്താവ് റോബർട്ട് യുകെയിൽ എൻജിനിയറാണ്.
പാലക്കാട് നഴ്സായി ജോലി ചെയ്യുന്ന എയ്ഞ്ചല കഴിഞ്ഞ ദിവസമാണ് കോട്ടയത്തെത്തിയത്. എട്ട് മാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭർത്താവുമൊത്ത് യുകെയിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം കവർന്നത്. ശനിയാഴ്ച രാത്രി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നീലംപേരൂർ പരപ്പൂത്തറ പി.എ. തോമസിന്റെ ഭാര്യ ആലീസ് തോമസ് (61), കുഴിമറ്റം മങ്ങാട്ടയം റോബർട്ട് കുര്യാക്കോസിന്റെ ഭാര്യ എയ്ഞ്ചല (31) എന്നിവരാണ് മരണപ്പെട്ടത്.