തീക്കോയി സെന്റ് മേരീസ് എച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി സംസ്കാരികദിനവും മെഗാ ബാച്ച് സമ്മേളനവും
1453897
Tuesday, September 17, 2024 11:27 PM IST
തീക്കോയി: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള സാംസ്കാരികദിനവും മെഗാ ബാച്ച് സമ്മേളനവും നടത്തി.
പഞ്ചായത്ത് ജംഗ്ഷനിൽ രാവിലെ നടന്ന വാഹന റാലി സ്പോർട്സ് പരിശീലകൻ ദ്രോണാചാര്യ കെ.പി. തോമസ് മാഷ് ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും കാറുകളും പതാകയേന്തിയ വാഹനങ്ങളും ഫ്ളോട്ടുകളും റാലിയിൽ അണിനിരന്നു. തുടർന്നുനടന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകനും കഥാകൃത്തുമായ ഭദ്രൻ മാട്ടേൽ ഉദ്ഘാടനം ചെയ്തു. മാനേജർ റവ.ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു.
ജൂബിലിയോടനുബന്ധിച്ച് മെഗാ ബാച്ച് സമ്മേളനവും നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ജസിൻ മരിയ, ഹെഡ്മാസ്റ്റർ ജോണിക്കുട്ടി ഏബ്രഹാം കാക്കാനിയിൽ, പിടിഎ പ്രസിഡന്റ് ജോമോൻ പോർക്കാട്ടിൽ, ജൂബിലി പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോജോ ജോസഫ് പുന്നപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.