ഓണാഘോഷം നടത്തി
1453823
Tuesday, September 17, 2024 5:47 AM IST
ചങ്ങനാശേരി: വലിയകുളം പാത്തിക്കല്മുക്ക് പേള്ഗാര്ഡന് റെസിഡന്റ്സ് അസോസിയേഷന് ഓണാഘോഷ പരിപാടികളും 17-ാമത് കുടുംബസംഗമവും നടത്തി. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷിജി ജോണ്സന് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ചെറിയാന് നെല്ലുവേലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.ജെ. ലാലി മുഖ്യപ്രസംഗം നടത്തി. രക്ഷാധികാരി ഡോ. മാത്യു കാടാത്തുകളം, സെക്രട്ടറി റോജാ വലിയപറമ്പില്‍, ട്രഷറര്‍ ജോജോ പന്തല്ലൂര്‍, ഷാജി മണമേല്‍, പ്രിയ മേരി ജോസഫ്, ജിജി തെക്കേക്കര, ഷിനോ പുല്ലുകാട്ട്, ജോജി ചിങ്ങംപറമ്പില്‍, ജോമോന് വലിയപറമ്പില്‍, സാബു പ്ലാമൂട്ടില്‍, മെല്ലാ ഷാജി, തോമസ് തുമ്പുങ്കല്, റിന്റു പുല്ലുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.
അസോസിയേഷന് അംഗം ഷീബാ ഷിബു വലിയപറമ്പില്‍ എഴുതിയ ചെറുകഥകളുടെ രണ്ടാം പതിപ്പ് ഷിജി ജോണ്സന് പ്രകാശനം ചെയ്തു.
നെടുംകുന്നം: നെടുംകുന്നം റബര്‍ കര്‍ഷക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കലാമത്സരങ്ങളും നടത്തി. പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ അജിത് മുതിരമല ഉദ്ഘാടനം ചെയ്തു.
മത്സര വിജയികള്‍ക്ക് വൈസ് പ്രസിഡന്റ് അഡ്വ.പി.സി. മാത്യു സമ്മാനവിതരണം നടത്തി. ജോണ്സണ് കോശി, ഷീജാ തോമസ്, ജോണ്‍ തോമസ്, സേവ്യര്‍ ജേക്കബ്, കെ.കെ. ശശി, സണ്ണി എത്തയ്ക്കാട്, സെല്‍വി വിജയന്, ബിന്ദു രാഘവന്, ബീനാ ബേബിച്ചന് എന്നിവര്‍ പ്രസംഗിച്ചു.