വെള്ളക്കെട്ടിലേക്കു മറിഞ്ഞ കാറിലെ യാത്രികർക്ക് അദ്ഭുത രക്ഷപ്പെടൽ
1453822
Tuesday, September 17, 2024 5:47 AM IST
പുതുപ്പള്ളി: തിരുവോണനാളിൽ നിയന്ത്രണം നഷ്ടപ്പെട്ട് പാടത്തെ വെള്ളക്കെട്ടിലേക്കു മറിഞ്ഞ കാറിലെ യാത്രികർക്ക് അദ്ഭുത രക്ഷപ്പെടൽ.
പനച്ചിക്കാട് ക്ഷേത്രം – പുതുപ്പള്ളി റോഡിൽ അമ്പാട്ടുകടവിനക്കരെ കാരോത്തു കടവിലാണ് കാർ നിയന്ത്രണം നഷ്ടപ്പെട്ടു പാടത്തെ വെള്ളക്കെട്ടിൽ വീണത്. പാമ്പാടി വട്ടമലപ്പടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞും മൂന്നു വയസുള്ള കുട്ടിയുമുൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്.
ആമ്പൽ വസന്തം കാണാനെത്തിയ ആളുകളും നാട്ടുകാരും കടവിൽ ഉണ്ടായിരുന്നതിനാലാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്.