ഓണാഘോഷം
1452275
Tuesday, September 10, 2024 10:46 PM IST
പൊൻകുന്നം: ടൗൺ ഡെവലപ്മെന്റ് കൗൺസിലിന്റെ ഓണാഘോഷവും അനുമോദനസമ്മേളനവും നാളെ വൈകുന്നേരം ആറിന് ഹിൽഡ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സെക്രട്ടറി ആർ.എസ്.അജിത്കുമാർ അറിയിച്ചു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് സൻജു ജോസഫ് അധ്യക്ഷത വഹിക്കും. ഓണക്കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ നിർവഹിക്കും. പി.എൻ. പണിക്കർ പുരസ്കാരം നേടിയ പൊൻകുന്നം സെയ്ത്, പ്രേംനസീർ പുരസ്കാരജേതാവ് പ്രദീപ് ഗോപി, വൃക്ഷമിത്ര അവാർഡ് ജേതാവ് എസ്. ബിജു, അധ്യാപക അവാർഡ് ജേതാവ് തോമസ് പടിയറ, മെന്റലിസം ലോക റിക്കാർഡ് നേടിയ സജീവ് പള്ളത്ത് എന്നിവരെ സമ്മേളനത്തിൽ അനുമോദിക്കും.
മുണ്ടക്കയം: ഐഎൻടിയുസിയുടെ നേതൃത്വത്തിൽ അമരാവതി മരിയഭവനിൽ ഓണാഘോഷം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ടി.ടി. സാബു അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഫ്രാൻസി, കെ.എസ്. രാജു, ബോബി കെ. മാത്യു, ബെന്നി ചേറ്റുകുഴി, വിജയമ്മ ബാബു, കെ.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: പാലമ്പ്ര ഗദ്സെമേനി പള്ളിയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം - ആരവം - വികാരി റവ.ഡോ. ജിയോ കണ്ണംകുളം സിഎംഐ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഗ്ലാഡിസ് സിഎംസി, ടോമി നീർവേലിൽ, ജിതിൻ പെരുന്നപ്പള്ളിയിൽ, സരുൺ ഒട്ടിയാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ മത്സരങ്ങളും നടത്തി. ഓണാഘോഷത്തോടനുബന്ധിച്ച് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സീനിയർ യൂത്ത് അംഗങ്ങൾ, കൈക്കാരന്മാർ, വിവിധ ഭക്തസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.