തൃക്കൊടിത്താനം: സെന്റ് സേവ്യേഴ്സ് ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് കെഎല്‍എം എന്ന കമ്പനിയുടെ ആദ്യസംരംഭമായ കോട്ടണ്‍ വേസ്റ്റ് നിര്‍മാണ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണകുമാരി ഉദ്ഘാടനം ചെയ്തു. കെഎല്‍എം അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചു. ഫെറോനാ വികാരി ഫാ. ആന്റണി എത്തയ്ക്കാട്ട് ആദ്യവില്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത് മുഖ്യപ്രഭാഷണം നടത്തി.