പൂക്കളമൊരുക്കി പൂവിളികളുമായി മാവേലിമന്നനെ വരവേല്‍ക്കാന്‍ കല്ലറ ഗ്രാമം ഒരുങ്ങുന്നു
1452247
Tuesday, September 10, 2024 7:18 AM IST
കടുത്തുരുത്തി: പൂക്കളമൊരുക്കി പൂവിളികളുമായി മാവേലിമന്നനെ വരവേല്‍ക്കാന്‍ കല്ലറ ഗ്രാമം ഒരുങ്ങുന്നു. പെയ്തൊഴിയാത്ത ദുരന്തങ്ങള്‍ക്കിടയിലും ചെറിയ പിണക്കങ്ങളും ഓട്ടേറെ ഇണക്കങ്ങളുമായി നാട് ഓണം ആഘോഷിക്കാന്‍ കൈകോര്‍ക്കുകയാണ്. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതും മുന്നില്‍ രണ്ട് ഭാഗം നെല്‍കൃഷി ചെയ്യുന്ന പുഞ്ചപ്പാടശേഖരങ്ങളും ഉള്‍പെടുന്ന ഗ്രാമമാണ് കല്ലറ.
അപ്പര്‍കുട്ടനാട് പ്രദേശം. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളെല്ലാം കാര്‍ഷികമേഖലയെ അടിസ്ഥാനമാക്കിയുള്ളതാണ്. കാര്‍ഷിക സംസ്കൃതിയുടെ പാരമ്പര്യവും തനിമയും ഇന്നും കാണാന്‍ കഴിയുന്ന തനി നാടന്ഗ്രാമം. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും വിദേശ ജോലിക്കാരും ജീവനക്കാരുമെല്ലാം ഒത്തുരുമയോടെ ജീവിക്കുന്ന ഗ്രാമമാണ് കല്ലറ.
പുലി കളിയും മാവേലി വേഷം കെട്ടലുമെല്ലാമായി ഓമം തകര്‍ക്കാന്‍ തന്നെയാണ് നാട്ടുകാര്‍ പ്ലാന്‍ ചെയ്യുന്നത്. ഹോട്ടലുകളില്‍ അടപ്രഥമനും പാലടയും പരിപ്പ് പ്രഥമനുമെല്ലാം വില്‍ക്കുന്നതിനായി ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഓണമിങ്ങെത്തിയിട്ടും കച്ചവടം ഉഷാറാകുന്നില്ലെന്ന വിഷമം വ്യാപാരികള്‍ക്കുണ്ട്.
പറവന്തുരുത്ത് ജംഗ്ഷനില്‍ ജവഹര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബില്‍ 15, 16 തീയതികളില്‍ ഓണാഘോഷം നടക്കും. പെരുന്തുരുത്ത് പ്രഭാത് ലൈബ്രറിയുടെ നേതൃത്വത്തിലും ഓണാഘോഷം നടക്കുന്നുണ്ട്. നീരൊഴുക്കില്‍ കവലയിലെ പ്രണവം ക്ലബ്, സൂര്യ ക്ലബ് എന്നിവിടങ്ങളിലും ഓണാഘോഷപരിപാടികള്‍ നടക്കുന്നുണ്ട്.
മുണ്ടാര്‍ കല്ലുപുരയിലെ 110-ന് സമീപം ചെറുവള്ളങ്ങളുടെ വള്ളംകളി മത്സരവും കല്ലറയുടെ ഓണാഘോഷത്തിലുണ്ട്.