വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു; പോണ്ടിച്ചേരി സ്വദേശികൾക്കു പരിക്ക്
1451995
Monday, September 9, 2024 11:46 PM IST
ഈരാറ്റുപേട്ട: ഇല്ലിക്കൽക്കല്ല് കണ്ട് തിരികെവന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ട് ഏഴു പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം എഴിനാണ് അപകടം. പരിക്കേറ്റവരെ ഈരാറ്റുപേട്ട പിഎംസി ആശുപത്രിയിലും പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു.
പോണ്ടിച്ചേരി കാരയ്ക്കൽ സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്നു. വാഹനം വീണ്ടും മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായി മേലടുക്കം എസ് വളവ് ഭാഗത്തുവച്ച് കയ്യാലയിൽ ഇടിച്ച് അപകടമുണ്ടായത്.
14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മരുകദാസ് (35), ബി. അയ്യപ്പൻ (32), വെങ്കിടേശ് (34), ഫാസിൽ (26), നസീം (25), നജീവ് (35), പി. അയ്യപ്പൻ (36), ഡ്രൈവർ അശോക് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.