മുഹമ്മ: കുഴല്‍ക്കിണറിന് കുഴല്‍ താഴ്ത്തിയപ്പോള്‍ ഉയര്‍ന്നുവന്നത് പാചകവാതകം. മുഹമ്മ പഞ്ചായത്ത് 12 -ാം വാര്‍ഡ് പോട്ടച്ചാല്‍ ജയിംസിന്റെ വീട്ടിലാണ് സംഭവം. 20 അടിയോളം പൈപ്പ് താഴ്ത്തിയപ്പോഴാണ് ചെളിമണ്ണിനൊപ്പം ഗ്യാസും മുകളിലേക്ക് വമിച്ചത്.
പൈപ്പിലൂടെ പുറത്തേക്കുവന്ന ഗ്യാസ് പ്ലാസ്റ്റിക് കൂടുകളില്‍ നിറച്ച് കത്തിച്ചപ്പോള്‍ തീ ആളിപ്പടര്‍ന്നു. മണ്ണിനടിയില്‍ കക്കായുള്ള പ്രദേശങ്ങളില്‍ കിണര്‍ കുത്തുമ്പോള്‍ ഗ്യാസ് പുറത്തേക്ക് വമിക്കാറുണ്ടെന്ന് കുഴല്‍ കിണര്‍ സ്ഥാപിക്കാനെത്തിയ വിഷ്ണുവും അമലും പറഞ്ഞു.