കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന് പിടിയിൽ
1437902
Sunday, July 21, 2024 7:55 AM IST
ചങ്ങനാശേരി: ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന പത്തു കിലോയിലധികം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി.
ആന്ധ്രയില്‍നിന്നും കഞ്ചാവുമായെത്തിയ ഷെറോണ് എന്ന യുവാവിനെയാണ് ഇന്നലെ രാത്രി 8.30നു റെയില്‍വേ സ്റ്റേഷന് ബൈപാസ് റോഡില്‍നിന്ന് എക്സൈസ് പിടികൂടിയത്. ബാഗുകളില്‍ ചെറിയ പായ്ക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.
സംഭവത്തിൽ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.