തോമസ് ചാഴികാടന്‍റെ വിജയത്തിനായി കു​​ടും​​ബ​​സ​​ദ​​സ് ന​​ട​​ത്തി
Sunday, April 21, 2024 6:48 AM IST
വൈ​​ക്കം: ഇ​​ട​​തു​​പ​​ക്ഷ ജ​​നാ​​ധി​​പ​​ത്യ മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി എ​​ൽ​​ഡി​​എ​​ഫ് മെ​​ഗാ കു​​ടും​​ബ​​സ​​ദ​​സ് ന​​ട​​ത്തി. എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച കു​​ടും​​ബ​​സ​​ദ​​സ് സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അം​​ഗം അ​​ഡ്വ. പി.​​കെ. ഹ​​രി​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കെ.​​ജി. രാ​​ജു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​ൽ​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ ടി.​​ടി. സെ​​ബാ​​സ്റ്റ്യ​​ൻ, കെ. ​​ദീ​​പേ​​ഷ്, ആ​​ർ. ബി​​ജു, പി. ​​അ​​മ്മി​​ണി​​ക്കു​​ട്ട​​ൻ, എം.​​ടി. രാ​​ജേ​​ഷ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സു​​ലോ​​ച​​ന പ്ര​​ഭാ​​ക​​ര​​ൻ, ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ രേ​​വ​​തി മ​​നീ​​ഷ്, ദീ​​പ​​മോ​​ൾ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ല​​ത്തി​​ൽ നാ​​ളെ ചാ​​ഴി​​കാ​​ട​​ന്‍റെ റോ​​ഡ് ഷോ

​​കു​​റ​​വി​​ല​​ങ്ങാ​​ട്: കോ​​ട്ട​​യം ലോ​​ക്സ​​ഭാ എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍റെ റോ​​ഡ് ഷോ ​​നാ​​ളെ ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ൽ ന​​ട​​ത്തും. രാ​​വി​​ലെ ഒ​​ന്പ​​തി​​ന് കി​​ട​​ങ്ങൂ​​രി​​ൽ​​നി​​ന്ന് റോ​​ഡ് ഷോ ​​ആ​​രം​​ഭി​​ക്കും. തു​​ട​​ർ​​ന്ന് ക​​ട​​പ്ലാ​​മ​​റ്റം, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി, ഉ​​ഴ​​വൂ​​ർ, വെ​​ളി​​യ​​ന്നൂ​​ർ വ​​ഴി പു​​തു​​വേ​​ലി​​യി​​ലെ​​ത്തി എം​​സി റോ​​ഡി​​ൽ പ്ര​​വേ​​ശി​​ക്കും.

എം​​സി റോ​​ഡി​​ലൂ​​ടെ മോ​​നി​​പ്പ​​ള്ളി, കു​​ര്യ​​നാ​​ട്, കു​​റ​​വി​​ല​​ങ്ങാ​​ട്, വെ​​മ്പ​​ള്ളി, ര​​ത്‌​​ന​​ഗി​​രി വ​​ഴി വൈ​​ക്കം റോ​​ഡി​​ലെ​​ത്തും. തു​​ട​​ർ​​ന്ന് കാ​​ണ​​ക്കാ​​രി, മാ​​ഞ്ഞൂ​​ർ, കു​​റു​​പ്പ​​ന്ത​​റ, മു​​ട്ടു​​ചി​​റ വ​​ഴി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ആ​​സ്ഥാ​​ന​​മാ​​യ ക​​ടു​​ത്ത​​രു​​ത്തി​​യി​​ലെ​​ത്തും.

ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്ന് ആ​​പ്പാ​​ഞ്ചി​​റ വ​​ഴി ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​ലെ​​ത്തി വൈ​​ക്കം മ​​ണ്ഡ​​ല​​ത്തി​​ൽ റോ​​ഡ് ഷോ ​​തു​​ട​​രും.

1,000 ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ റോ​​ഡ് ഷോ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നാ​​ണ് മു​​ന്ന​​ണി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം നേ​​തൃ​​ത്വ​​ത്തി​​ന്‍റെ തീ​​രു​​മാ​​നം. ഇ​​തി​​നൊ​​പ്പം കാ​​ർ, ജീ​​പ്പ് തു​​ട​​ങ്ങി​​യ​​വ​​യും റോ​​ഡ് ഷോ​​യു​​ടെ ഭാ​​ഗ​​മാ​​കും.