സാ​ക്ഷ​ര​താ പ്ര​ഖ്യാ​പ​ന ദി​നാ​ച​ര​ണം
Friday, April 19, 2024 6:57 AM IST
ചെ​മ്പ്: സം​സ്ഥാ​ന​ത്ത് സ​മ്പൂ​ര്‍ണ സാ​ക്ഷ​ര​താ പ്ര​ഖ്യാ​പ​നം ന​ട​ന്ന​തി​ന്‍റെ മു​പ്പ​ത്തി​മൂ​ന്നാം വാ​ര്‍ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം ജി​ല്ല​യി​ല്‍ ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

ചെ​മ്പ് ബ്ര​ഹ്മ​മം​ഗ​ലം യു​പി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ പി.​എം. അ​ബ്ദു​ള്‍ക​രീം പ​താ​ക ഉ​യ​ര്‍ത്തി. തു​ട​ര്‍ന്നു​ന​ട​ന്ന സ​മ്മേ​ള​നം ഹെ​ഡ് മാ​സ്റ്റ​ര്‍ എ.​ആ​ര്‍. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ക്ഷ​ര​ത പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ക​ളാ​യ പ​ഠി​താ​ക്ക​ളെ സാ​ക്ഷ​ര​ത മി​ഷ​ന്‍ കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ (മോ​ണി​റ്റ​റിം​ഗ്) ദീ​പ ജ​യിം​സ് ആ​ദ​രി​ച്ചു.