ദേവമാതാ കോളജിൽ ശില്പശാല
1417441
Friday, April 19, 2024 6:57 AM IST
കുറവിലങ്ങാട്: സാഹിത്യ ഗവേഷണ വിദ്യാർഥികൾക്കായി ദേവമാതാ കോളജിൽ രീതിശാസ്ത്ര ശില്പശാല നടത്തി. റിസർച്ച് അഡ്വൈസറി കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ നടത്തിയത്. ഡോ. സി.ജെ. ജോർജ്, ഡോ. എസ്. ജാസിമുദീൻ എന്നിവർ ക്ലാസുകൾ നയിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, കോ-ഓർഡിനേറ്റർ ഡോ. സിസ്റ്റർ ഫാൻസി പോൾ എന്നിവർ പ്രസംഗിച്ചു.