കൊടിക്കുന്നില്‍ കുട്ടനാട്ടില്‍ മൂന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി
1416968
Wednesday, April 17, 2024 6:41 AM IST
ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്റ് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് കുട്ടനാട്ടില്‍ മൂന്നാംഘട്ട പര്യടനം നടത്തി. പുളിക്കകാവില്നിന്ന് ആരംഭിച്ച പര്യടന പരിപാടി ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു.
ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു. ജേക്കബ് ഏബ്രഹാം, കെ. ഗോപകുമാര്‍, തങ്കച്ചന് വാഴച്ചിറ, ചേക്കോടന്‍, സി.വി. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനേ കഴിയൂ: ചാണ്ടി ഉമ്മന്‍
ചങ്ങനാശേരി: രാജ്യത്ത് ജനാധിപത്യവും മതേതരത്വം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനെ കഴിയൂവെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. യുഡിഎഫ് മാവേലിക്കര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കുറുമ്പനാടത്ത് സംഘടിപ്പിച്ച ചങ്ങനാശേരി നിയോജക മണ്ഡലം തല കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്മാന് സോബിച്ചന് കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നത അധികാര സമിതിയംഗം വി.ജെ. ലാലി മുഖ്യപ്രഭാഷണം നടത്തി. ഡോ. അജീസ് ബെന്‍ മാത്യു, സുധാ കുര്യന്, മാത്തുക്കുട്ടി പ്ലാത്താനം, പി.എന്‍. നൗഷാദ്, സജി ജോസഫ്, ആന്റണി കുന്നുംപുറം, കെ.എ. ജോസഫ്, ബാബു കുരീത്ര, കുഞ്ഞ് കൈതമറ്റം,
തോമസ് വി. ഓലിക്കര, ജിന്സണ് മാത്യു, ബാബു കുട്ടന്‍ചിറ, വര്‍ഗീസ് ആന്റണി, സൈന തോമസ്, ജോസ് ജെ. കൊല്ലംപറമ്പില്‍, ജോയിച്ചന്‍ കാലായില്‍, സിനി വര്‍ഗീസ്, രമ്യ റോയ്, അന്നമ്മ സാജന്, ജയശ്രീ പ്രഹ്ളാദന്, നിതീഷ് കൊച്ചേരി, ജസ്റ്റിന് പോള്‍ പാറുകണ്ണില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അരുണ്‍കുമാറിന്റെ വിജയത്തിന് ആര്‍ജെഡി നേതൃസംഗമം
ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാറിനെ വിജയിപ്പിക്കുന്നതാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ രാഷ്ട്രീയ ജനതാദള്‍ നിയോജകമണ്ഡലം നേതൃസമ്മേളനം തീരുമാനിച്ചു. ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി സി. ചീരഞ്ചിറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോണ്‍ മാത്യു മൂലയില്‍ മുഖ്യപ്രസംഗം നടത്തി. ഇലക്ഷന് കമ്മറ്റി സെക്രട്ടറി അഡ്വ. കെ. മാധവന്‍പിള്ള തെരഞ്ഞെടുപ്പ് തുടര്‍പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
സുരേഷ് പുഞ്ചക്കോട്ടില്‍, കെ.എസ്. മാത്യൂസ്, റോസമ്മ കോട്ടയ്ക്കല്‍, ജോസഫ് വെണ്ണാലി, കെ.ആര്. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
ഉപ്പുതിന്നവരെ വെള്ളം കുടിപ്പിക്കുമെന്നത് മോദിയുടെ ഗാരന്റി: കെ. സുരേന്ദ്രന്
ചങ്ങനാശേരി: മടിയില്‍ കനമില്ലെങ്കില്‍ മോദിയെ ഭയക്കേണ്ട കാര്യമെന്താണെന്നും ഉപ്പു തിന്നവരെ വെള്ളം കുടിപ്പിക്കുമെന്നത് മോദിയുടെ ഗാരന്റിയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാലയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം ഇന്‍ചാര്‍ജ് ബി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. എം.വി. ഗോപകുമാര്‍, രതീഷ് ചെങ്കിലാത്ത്, വി.വി. വിനയകുമാര്‍, എന്‍.പി. കൃഷ്ണകുമാര്‍, പി.ഡി. രവീന്ദ്രന്, എ. മനോജ് കുമാര്‍, ശ്രീനിവാസന് കാക്കുഴി, ശാന്തി മുരളി, കെ.ആര്. പ്രദീപ്, പി. സുരേന്ദ്രനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.