വയോജന ദിനത്തില്‍ മുതിര്‍ന്ന വോട്ടറെ ആദരിച്ച് ജില്ലാ കളക്ടര്‍
1339944
Monday, October 2, 2023 2:11 AM IST
കോട്ടയം: ലോക വയോജന ദിനത്തോടനുബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം നിയമസഭാമണ്ഡലത്തിലെ മുതിര്‍ന്ന വോട്ടറെ ആദരിച്ചു.
101 വയസുള്ള മള്ളൂശേരി തൈക്കാട് അന്നമ്മ ചാക്കോയെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടര്‍ വി. വിഗ്നേശ്വരി മള്ളൂശേരിയിലെ വീട്ടിലെത്തിയാണ് പൊന്നാടയണിയിച്ച് ആദരിച്ചത്. അന്നമ്മയ്ക്കു ചെടിയും കളക്ടര്‍ കൈമാറി.
ഇലക്ഷന് വിഭാഗം ജൂണിയര്‍ സൂപ്രണ്ട് പി. അജിത്ത് കുമാര്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ. വിപിന്‍ കെ. വര്‍ഗീസ്, വില്ലേജ് ഓഫീസര്‍ ഷാജിമോന്‍, ബിഎല്‍ഒ ബിന്ദു രാജന് എന്നിവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.